Educational News
റീഹാബിലിറ്റേഷൻ പ്രോഗ്രാം: എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം
ജൂൺ 28നാണ് പ്രവേശന പരീക്ഷ
കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള വിവിധ സ്ഥാപനങ്ങളിൽ റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി കോമൺ എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 28നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരത്തും കോഴിക്കോട്ടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്ലസ് ടുവിന് സയൻസ് പഠിച്ചവർക്ക് https://admission.svnirtar.nic.in എന്ന വെബ്‌സൈറ്റ് വഴി ജൂൺ അഞ്ച് വരെ അപേക്ഷിക്കാം. 1,500 രൂപയാണ് അപേക്ഷാഫീസ്. https://pdunippd.nic.in എന്ന വെബ്‌സൈറ്റിൽനിന്ന് ഇൻഫർമേഷൻ ബ്രോഷർ ഡൗൺലോഡ് ചെയ്യാം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് ചെന്നൈ, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് കൊൽക്കത്ത, സ്വാമി വിവേകാനന്ദ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് കട്ടക്ക്, അലി യാവർ ജംഗ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈ, സെക്കന്തരാബാദിലെയും കൊൽക്കത്തയിലെയും അലി യാവർ ജംഗ് റീജ്യനൽ സെന്ററുകൾ, കോംപസിറ്റ് റീജ്യനൽ സെന്റർ ഫോർ സ്‌കിൽ ഡവലപ്‌മെന്റ് റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഗുവാഹത്തി, കോംപസിറ്റ് റീജ്യനൽ സെന്റർ പട്‌ന എന്നീ സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം.
പ്രവേശനപ്പരീക്ഷയുടെ ഫലം വന്ന ശേഷം പ്രോഗ്രാമുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകും. ഇതിനു ശേഷം നടത്തുന്ന പൊതുവായ അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപ്പരീക്ഷക്ക് 100 ചോദ്യങ്ങളുണ്ടാകും.
Content Highlights:
The Central Ministry of Social Justice and Empowerment has invited applications for the Common Entrance Test for rehabilitation programs across various prestigious national institutes. The entrance exam is scheduled for June 28 with examination centers set up in Thiruvananthapuram and Kozhikode. Plus Two Science students can apply online through the official admission portal until June 5 with an application fee of 1500 rupees. Admissions to leading institutes in Chennai, Delhi, Kolkata, Mumbai, and Cuttack will be finalized through a centralized allotment process based on the entrance test results.







