From the print
ശ്രദ്ധേയമായി സ്നേഹ സംഗമം
പന്തല്ലൂരില്‍ നടന്ന സ്നേഹ സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
സ്നേഹ സംഗമത്തിൽ പങ്കെടുത്ത പൗരപ്രമുഖർ നേതാക്കൾക്കൊപ്പം
ഗൂഡല്ലൂര്‍ | സ്നേഹയാത്രയുടെ ഭാഗമായി പന്തല്ലൂരില്‍ നടന്ന സ്നേഹ സംഗമം ശ്രദ്ധേയമായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. മതമൈത്രി കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ ഉപകരിക്കുമെന്ന് ഗൂഡല്ലൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കതിരവന്‍ പറഞ്ഞു. പരസ്പര സ്നേഹം രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്തപുരം ഒരു മനുഷ്യ സ്നേഹിയാണെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരം സ്നേഹയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും പന്തല്ലൂര്‍ വ്യാപാരി സംഘം സെക്രട്ടറി ശെല്‍വകുമാര്‍ പറഞ്ഞു. തമിഴ്നാടിന്റെ പ്രത്യകതയാണ് മതമൈത്രിയെന്ന് ഡിക്രൂസ് പറഞ്ഞു. എല്ലാവരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
ജാതി- മത വിത്യാസമില്ലാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് സി പി എം എരുമാട് ഏരിയാ സെക്രട്ടറി പി രമേശ് പറഞ്ഞു. സമാധാനം പുലരാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് കാന്തപുരം എന്ന് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥന്‍ പറഞ്ഞു. രാജ്യത്ത് മതേതരത്വം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അനസ് എടാലത്ത് പറഞ്ഞു. കാശിലിംഗം, വിജയ്, ദീപക്റാം, മോഹന്‍ രാജ്, പനീര്‍ ശെല്‍വം, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, അഡ്വ. കെ യു ശൗക്കത്ത്, എന്‍ അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍ സംസാരിച്ചു.



