From the print
യുവാക്കളെ തോല്‍പ്പിക്കുന്ന ആവേശം; സജീവ സാന്നിധ്യമായി അലി ബാഫഖി തങ്ങള്‍
ഒന്നിന് ഉള്ളാളില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ തന്നെ യുവാക്കളെ വെല്ലുന്ന ആവേശത്തില്‍ എല്ലാ സ്വീകരണ സമ്മേളനത്തിലും തങ്ങള്‍ നേരത്തേ തന്നെയെത്തിയിരുന്നു.
ഗൂഡല്ലൂര്‍ | നേതൃനിരയിലെ ആദരണീയനും സയ്യിദ് കുടുംബത്തിലെ കാരണവരുമായ അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ സ്ഥിരസാന്നിധ്യം കേരളയാത്രയെ ധന്യമാക്കുന്നു. പ്രായാധിക്യവും ശാരീരിക വിഷമങ്ങളും ഒട്ടും ഗൗനിക്കാതെയാണ് തങ്ങള്‍ കേരളയാത്രയില്‍ നിറസാന്നിധ്യമാകുന്നത്.
ഒന്നിന് ഉള്ളാളില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ തന്നെ യുവാക്കളെ വെല്ലുന്ന ആവേശത്തില്‍ എല്ലാ സ്വീകരണ സമ്മേളനത്തിലും തങ്ങള്‍ നേരത്തേ തന്നെയെത്തിയിരുന്നു.
ഇന്നലെ നീലഗിരിയിലെ ഗൂഡല്ലൂരിലും തിങ്കളാഴ്ച കല്‍പ്പറ്റയിലും നടന്ന പരിപാടികളില്‍ കടുത്ത തണുപ്പിനെ വകവെക്കാതെ ആദ്യന്തം പങ്കെടുക്കുന്നത് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിവേചനമില്ല
ഗൂഡല്ലൂര്‍ | കേരള മുസ്‌ലിം ജമാഅത്തും കീഴ്ഘടകങ്ങളും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹം അംഗീകരിക്കപ്പെട്ടതാണെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലുള്ള വിവേചനവും നടത്താറില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍.
ജാതി- മത- രാഷ്ട്രീയമായ വിവേചനം കാണിക്കാതെ അനേകമാളുകള്‍ക്കാണ് സംഘടന വിഭാവനം ചെയ്യുന്ന സാന്ത്വനം വഴി വിവിധ സഹായങ്ങള്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.



