Editors Pick
ഓഫർ പെരുമഴ!: യുഎഇയിൽ കാർ വാങ്ങാൻ ഇതിലും മികച്ച സമയം വേറയില്ല
സീറോ ഡൗൺ പേയ്മെന്റ്, സൗജന്യ ഇൻഷുറൻസ് എന്നിവയ്ക്ക് പുറമെ 66,000 ദിർഹം വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഷാർജ | വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ വാഹന വിതരണക്കാർ വമ്പിച്ച ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ചു. സീറോ ഡൗൺ പേയ്മെന്റ്, സൗജന്യ ഇൻഷുറൻസ് എന്നിവയ്ക്ക് പുറമെ 66,000 ദിർഹം വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വർഷം മുഴുവൻ വാഹന വിപണിയിൽ ഓഫറുകൾ ലഭ്യമാണെങ്കിലും ഏറ്റവും മികച്ച ഡീലുകൾ ലഭിക്കുന്നത് റമസാൻ കാലത്താണെന്നാണ് വിപണിയിലെ പൊതുവിലയിരുത്തൽ. വാഹനത്തിന്റെ വില കുറയ്ക്കുന്നതിനേക്കാൾ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന തരത്തിലുള്ള പാക്കേജുകൾക്കും ദീർഘകാല ആനുകൂല്യങ്ങൾക്കുമാണ് ഈ സമയത്ത് മുൻഗണന നൽകുന്നത്.
ഗലാദാരി ഓട്ടോമൊബൈൽസിലെ സി ആർ എം ആൻഡ് ഡിജിറ്റൽ ചാനൽസ് മാനേജർ മുഹമ്മദ് ഫാറൂഖിന്റെ അഭിപ്രായത്തിൽ, റമസാൻ കാലത്തെ ഓഫറുകൾ മൂല്യത്തിനും താങ്ങാനാവുന്ന നിരക്കിനുമാണ് പ്രാധാന്യം നൽകുന്നത്. സൗജന്യ രജിസ്‌ട്രേഷൻ, എക്സ്റ്റൻഡഡ് വാറന്റി, സർവീസ് പാക്കേജുകൾ എന്നിവ ഇതിന്റെ ഭാഗമായി ലഭിക്കും. ദുബായ്,
നോർത്തേൺ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ഷെവർലേ, ജി എം സി ഡീലർമാരായ അൽ ഗാന്ധി ഓട്ടോയും വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെവർലേ മോഡലുകൾക്ക് 30,000 ദിർഹം വരെയും ജി എം സി വാഹനങ്ങൾക്ക് 26,000 ദിർഹം വരെയും ലാഭിക്കാനാകും. തിരഞ്ഞെടുത്ത മോഡലുകൾക്ക് 10,000 ദിർഹം വരെ ഗിഫ്റ്റ് വൗച്ചറുകൾ നൽകാനും പദ്ധതിയുണ്ട്. ലക്ഷ്വറി ബ്രാൻഡായ കാഡിലാക് ചില പ്രത്യേക മോഡലുകൾക്ക് 66,000 ദിർഹം വരെയുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു വർഷത്തെ സൗജന്യ ചാർജിംഗും ഇൻഷുറൻസും ലഭ്യമാണ്.
അൽ ഹബ്തൂർ മോട്ടോഴ്‌സ് വിതരണം ചെയ്യുന്ന മിത്സുബിഷി മോട്ടോഴ്‌സ് എല്ലാ വിഭാഗം കാറുകൾക്കും ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. പജീറോ എസ് യു വികൾക്ക് മാസതവണയായി 3,000 ദിർഹം എന്ന സ്പെഷ്യൽ ഓഫറും പാർട്‌സുകൾക്ക് 45 ശതമാനം കിഴിവും ലേബർ വർക്കിന് 15 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
റമസാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ വാഹനങ്ങൾ ബുക്ക് ചെയ്യുന്നത് കൂടുതൽ സെലക്ഷൻ ലഭിക്കാൻ സഹായിക്കുമെന്ന് അൽ ഹബ്തൂർ മോട്ടോഴ്‌സ് മാർക്കറ്റിംഗ് ഡയറക്ടർ നസീബ് നാസർ പറഞ്ഞു. എസ് യു വികൾക്കും കുടുംബങ്ങൾക്കായി കൂടുതൽ സീറ്റുകളുള്ള വലിയ വണ്ടികൾക്കുമാണ് റമസാൻ കാലത്ത് കൂടുതൽ ഡിമാൻഡ് അനുഭവപ്പെടുന്നത്.
പുതിയ വാഹനങ്ങൾക്ക് പുറമെ പ്രീ-ഓൺഡ് (സെക്കൻഡ് ഹാൻഡ്) വാഹനങ്ങൾക്കും ഇളവുകൾ ലഭ്യമാണ്. അബുദാബിയിലെ അൽ മസൂദ് ഓട്ടോമൊബൈൽസ് ഇൻഫിനിറ്റി ക്യു എക്സ് 80, ക്യു എക്സ് 60 മോഡലുകൾക്ക് 50,000 ദിർഹം വരെ ഇളവ് നൽകുന്നുണ്ട്. നിസാൻ പാത്ത് ഫൈൻഡറിന് 25,000 ദിർഹവും പട്രോളിന് 20,000 ദിർഹവുമാണ് ഇളവ്. നിസാൻ വാങ്ങുന്നവർക്ക് ആറ് മാസത്തിന് ശേഷം തവണകൾ അടച്ചു തുടങ്ങിയാൽ മതിയാകും.
റെനോ കാറുകൾക്ക് അഞ്ച് വർഷത്തെ സീറോ പെർസെന്റ് ഫിനാൻസും അഞ്ച് വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നു. സർവീസ് സെന്ററുകളിൽ എത്തുന്നവർക്കായി ലേബർ ചാർജിൽ 20 ശതമാനവും സ്പെയർ പാർട്‌സുകൾക്ക് 40 ശതമാനവും ഡിസ്‌കൗണ്ട് വൗച്ചറുകളും ഡീലർമാർ ഒരുക്കിയിട്ടുണ്ട്.
Summary
Car distributors across the UAE have rolled out extensive promotional campaigns for Ramadan 2026, offering significant savings of up to Dh66,000 and value-added benefits. Major dealerships like Al Ghandi Auto, Al Habtoor Motors, and Al Masaood Automobiles are providing zero down payments, flexible financing, and free insurance on popular models. The offers cover a wide range of vehicles, from luxury SUVs like Cadillac and Infiniti to reliable family cars from Nissan and Mitsubishi, as well as pre-owned options.
കടപ്പാട്: KhaleejTimes.com




