Connect with us

Kerala

ബിരുദം പാസാകാത്ത വിദ്യാര്‍ഥിനിയെ എംഎക്ക് പ്രവേശനം നല്‍കി ജയിപ്പിച്ചു; കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗുരുതര പിഴവ്

ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 29-കാരി സര്‍വകലാശാലയിലെത്തിയപ്പോഴാണ് അവര്‍ ബി എ പരീക്ഷ പാസായിട്ടില്ലെന്ന് പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്

Published

|

Last Updated

കൊച്ചി |  ബിരുദ പരീക്ഷ പാസാകാത്ത വിദ്യാര്‍ഥിനിക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നല്‍കി എം എ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അനുവദിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിലാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 17-ന് സമര്‍പ്പിച്ച സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്

2014-17 അക്കാദമിക വര്‍ഷത്തില്‍ തുറവൂര്‍ കേന്ദ്രത്തില്‍ ബി എ സംസ്‌കൃത സാഹിത്യം പഠിച്ച വിദ്യാര്‍ഥിനി ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, 2017-ല്‍ ഇതേ കേന്ദ്രത്തില്‍ എം എ മലയാളം കോഴ്‌സിന് പ്രവേശനം നേടുകയും 2019-ല്‍ ബിരുദാനന്തര ബിരുദം ‘ബി’ ഗ്രേഡില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് എംഎ പാസായതിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും സര്‍വകലാശാലയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു.

അടുത്തിടെ ജോലി ആവശ്യത്തിനായി ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 29-കാരി സര്‍വകലാശാലയിലെത്തിയപ്പോഴാണ് അവര്‍ ബി എ പരീക്ഷ പാസായിട്ടില്ലെന്ന് പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ വിദ്യാര്‍ഥിനിയുടെ എം എ സര്‍ട്ടിഫിക്കറ്റിന്റ സാധുതയും ചോദ്യചിഹ്നമാവുകയാണ്. അതേ സമയം, 2017 സെപ്റ്റംബര്‍ 30-ന് ഇതേ വിദ്യാര്‍ഥിനി അഞ്ചാം സെമസ്റ്ററില്‍ എല്ലാ വിഷയത്തിനും തോറ്റുപോയതിനാല്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ നല്‍കിയതായും ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: A government audit report revealed a major lapse at the Thuravoor centre of Sree Sankaracharya University of Sanskrit in Kalady. A student who failed her BA Sanskrit degree got admitted to MA Malayalam and later received an MA certificate with a B grade. The issue surfaced when she sought her BA certificate for a job

---- facebook comment plugin here -----

Latest