Connect with us

Kerala

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകള്‍ ഇ എം രാധ അന്തരിച്ചു

വനിതാ കമ്മീഷന്‍ മുന്‍ അംഗമായിരുന്നു. 'മകളുടെ ഓര്‍മകള്‍' എന്ന രാധയുടെ ആത്മകഥാ പുസ്തകം ഇ എം എസിന്റെ വ്യക്തി-കുടുംബ ജീവിതത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ഒന്നാണ്.

Published

|

Last Updated

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകള്‍ ഇ എം രാധ അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതയായതിനെ തുടര്‍ന്ന് കുറെ നാളായി ചികിത്സയിലായിരുന്നു.

വനിതാ കമ്മീഷന്‍ മുന്‍ അംഗമായിരുന്നു. ‘മകളുടെ ഓര്‍മകള്‍’ എന്ന രാധയുടെ ആത്മകഥാ പുസ്തകം ഇ എം എസിന്റെ വ്യക്തി-കുടുംബ ജീവിതത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ഒന്നാണ്. രാധയെ സി പി എം കൈവിട്ടു എന്ന തരത്തിലൊരു സന്ദേശം ഇടക്കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഇ എം എസിന്റെ മകളെ പാര്‍ട്ടി സഹായിക്കുന്നില്ലെന്നും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇത് തീര്‍ത്തും തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.

വ്യാജപ്രചാരണമാണെന്നും പാര്‍ട്ടിയാണ് രാധയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും വഹിക്കുന്നതെന്നും കുടുംബത്തെ പാര്‍ട്ടി എപ്പോഴും ചേര്‍ത്തുപിടിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പല തവണ ആശുപത്രിയിലെത്തി രാധയെ കാണുകയും തങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

Content Highlights: E M Radha, the youngest daughter of former Kerala Chief Minister E M S Namboodiripad, has passed away. Her demise marks a loss connected to a prominent chapter in Kerala political history. Leaders and well-wishers have expressed condolences over her passing.

 

 

Latest