Kerala
പതിനൊന്ന് കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പിടിയില്‍; സംഭവം ചേര്‍ത്തല പൂച്ചാക്കലില്‍
യൂത്ത് കോണ്‍ഗ്രസ്സ് പൂച്ചാക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഷമീര്‍ (38) ആണ് ചേര്‍ത്തല മാക്കേക്കടവില്‍ നിന്ന് അറസ്റ്റിലായത്.
ആലപ്പുഴ | പതിനൊന്ന് കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തലയിലെ പൂച്ചാക്കലിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ്സ് പൂച്ചാക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഷമീറാണ് ചേര്‍ത്തല മാക്കേക്കടവില്‍ നിന്ന് അറസ്റ്റിലായത്. ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അറസ്റ്റ്.
മാനപ്പുറം സ്വദേശിയായ ഷമീര്‍ (38) നൊപ്പം അലി ജുവ്ഹര്‍, കൃഷ്ണകുമാര്‍, സലാഹുദ്ദീന്‍ അയ്യൂബ്, എ മുഹമ്മദ് അസ്‌ലം എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ പൂച്ചാക്കല്‍ പോലീസ് എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Content Highlights: A Youth Congress leader has been arrested in Poochakkal near Cherthala for allegedly possessing 11 kg of ganja. Police seized the contraband and initiated an investigation under narcotics laws. Further details on the case and custody proceedings are awaited.



