International
ബഹ്റൈനിലെ യു എസ് റഡാര്‍ സംവിധാനങ്ങളെ ആക്രമിച്ച് ഇറാന്; സഊദിയില്‍ മുന്നറിയിപ്പ്
ഒരു വ്യാവസായിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി ബഹ്റൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
തെഹ്റാന്/റിയാദ് | ബഹ്റൈനിലെ അല്‍-റഫ, അവാളി വ്യോമത്താവളങ്ങളിലുള്ള യു എസ് വ്യോമ പ്രതിരോധ റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) അറിയിച്ചു. ഒരു വ്യാവസായിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി ബഹ്റൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ ബഹ്റൈന്‍ അധികൃതര്‍ അപലപിക്കുകയും ചെയ്തു.
ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ സഊദി അറേബ്യക്ക് നേരെ ആക്രമണം തുടരുന്നതിനിടെ, മക്ക പ്രവിശ്യയില്‍ സഊദി അറേബ്യ ഒരു മുന്നറിയിപ്പ് സന്ദേശം മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും തൊട്ടുപിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മക്കക്ക് യാതൊരു ഭീഷണിയുമില്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച്, യുഎസിന്റെ MQ9 ഡ്രോണ്‍, MQ1 പ്രഡേറ്റര്‍ ഡ്രോണ്‍ എന്നിവ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) അവകാശപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുനല്‍കാന്‍ തയ്യാറാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍, തങ്ങളുടെ കൈവശമുള്ള 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Iran claims attacks targeting US radar systems in Bahrain amid escalating tensions in the Gulf. Security warnings have also been issued in Saudi Arabia as regional alert levels rise. Developments remain closely watched across West Asia.




