Connect with us

From the print

ശാസ്ത്രകിരീടം കണ്ണൂരിന്

1,563 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തെത്തി

Published

|

Last Updated

മണ്ണാർക്കാട് | അവസാന നിമിഷം വരെ ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവിൽ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടി കണ്ണൂർ. 1,585 പോയിന്റ്നേടിയാണ് കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. 1,563 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തെത്തി. 1,501 പോയിന്റ്നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും നിർണായക ഇനങ്ങളിലെ മികവാണ് കണ്ണൂരിന് കിരീടത്തിലേക്കുള്ള വഴിയൊരുക്കിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളുടെ എണ്ണത്തിലും എ ഗ്രേഡുകളുടെ നേട്ടത്തിലും മുന്നിലെത്തിയത് ചാമ്പ്യൻപട്ടത്തിന് കൂടുതൽ തിളക്കമായി. കഴിഞ്ഞ വർഷം ശാസ്ത്രോത്സവത്തിൽ മലപ്പുറമായിരുന്നു ജേതാക്കൾ.

1,500 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുണ്ട്. പാലക്കാടും കോഴിക്കോടും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റ് മാത്രമാണ്. തൃശൂർ (1,465), വയനാട് (1,458), എറണാകുളം (1,419), തിരുവനന്തപുരം (1,418), കോട്ടയം (1,416), കാസർകോട് (1,399), കൊല്ലം (1,396), ആലപ്പുഴ (1,389), ഇടുക്കി (1,332), പത്തനംതിട്ട (1,304) എന്നിങ്ങനെയാണ് തുടർന്നുള്ള പോയിന്റ് നില.

Content Highlights: Kannur claimed the overall championship at the Kerala State School Science Festival with 1,585 points in a tight contest. Malappuram finished second with 1,563 points and Palakkad placed third with 1,501 points, closely followed by Kozhikode. The title win was boosted by top finishes and A grades