National
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍ ബിജെപിയില്‍
പാര്‍ട്ടിയുടെ ഒ ബി സി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായി അദ്ദേഹത്തെ നിയമിച്ചു
ന്യൂഡല്‍ഹി | ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഒ ബി സി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായി അദ്ദേഹത്തെ നിയമിച്ചു.നേരത്തെ ബിജെപി ഒബിസി മോര്‍ച്ച അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയുമായി ചഹല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന ലെഗ് സ്പിന്നറാണ് ചഹല്‍. ക്രിക്കറ്റ് മൈതാനത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു മികച്ച ചെസ്സ് താരം കൂടിയായിരുന്നു. ടി20 ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
അസമില്‍ നിന്നുള്ള ജോഗന് മോഹന്‍, ഒഡീഷയില്‍ നിന്നുള്ള മമത മൊഹന്ത, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഗം ലാല്‍ ഗുപ്ത, മഹാരാഷ്ട്രയില്‍ നിന്നുള്ള ബബന്റാവു റാവുജി ചൗധരി, ഡല്‍ഹിയില്‍ നിന്നുള്ള സത് പ്രകാശ് റാണ, ബിഹാറില്‍ നിന്നുള്ള അര്ജുന് സാഹ്നി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഗീത ബല്‍വന്ത് ബിന്ദ് എന്നിവരെ മോര്‍ച്ചയുടെ ദേശീയ ഉപാധ്യക്ഷന്മാരായി നിയമിച്ചതായി ബിജെപി പ്രസ്താവനയില്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള ഗജേന്ദ്ര യാദവ്, കര്‍ണാടകയില്‍ നിന്നുള്ള പ്രമോദ് മധ്വരാജ്, ഛത്തീസ്ഗഢില്‍ നിന്നുള്ള ലളിത് ചന്ദ്രാകര്‍ എന്നിവരെ ദേശീയ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് ദേശീയ സെക്രട്ടറിമാരെയും ദേശീയ നിര്‍വാഹക സമിതിയിലെ 37 അംഗങ്ങളെയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നുള്ള ദശരഥ്ജി താക്കൂര്‍, തമിഴ്നാട്ടില്‍ നിന്നുള്ള ടി. വരദരാജന്, ജാര്‍ഖണ്ഡില്‍ നിന്നുള്ള സഞ്ജീവ് കുമാര്‍, ഹരിയാനയില്‍ നിന്നുള്ള സരിത ജാംഗിഡ്, തെലങ്കാനയില്‍ നിന്നുള്ള കടഗഞ്ചി രമേശ്, മധ്യപ്രദേശില്‍ നിന്നുള്ള വൈഭവ് പന്‍വാര്‍, ബിഹാറില്‍ നിന്നുള്ള ഭീം കുമാര്‍ സാഹു എന്നിവരാണ് പുതിയ ഏഴ് ദേശീയ സെക്രട്ടറിമാര്‍.
Content Highlights: Cricketer Yuzvendra Chahal has joined the BJP and was named a special invitee to the OBC Morcha national executive. The party also announced new vice presidents, general secretaries, and national secretaries for the wing. Chahal is a former chess player and the first Indian bowler to take 400 T20 wickets





