Connect with us

Business

യുഎഇയില്‍ ലുലു സൂപ്പര്‍ ഫ്രൈഡേ ഷോപ്പിങ് ക്യാമ്പയിന് തുടക്കമായി; ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ്

ലുലു ആപ്പ് വഴിയും സൂപ്പര്‍ ഫ്രൈഡേ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Published

|

Last Updated

അബുദാബി |  യുഎഇയിലെ ഷോപ്പിങ് സീസണിന് കൂടുതല്‍ ആവേശം പകര്‍ന്ന് ലുലു സൂപ്പര്‍ ഫ്രൈഡേ ക്യാമ്പയിന് തുടക്കമായി. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണ് ക്യാമ്പയിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്‌ടോപ്പ് , ഗൃഹോപകരണങ്ങള്‍, ഫാഷന്‍ അക്സസറീസ്, ഗ്രോസറി, ഫ്രഷ് ഫുഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകര്‍ഷകമായ ഓഫറുകളാണ് സൂപ്പര്‍ ഫ്രൈഡേയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്.

കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ ക്യാമ്പയിന്റെ ഭാഗമായി വണ്‍ ഡേ വണ്ടേഴ്‌സ്, പ്രൊഡക്ട് ഓഫ് ദ അവര്‍, കാറ്റഗറി ഫ്‌ലാഷ് സെയില്‍, വീക്കെന്‍ഡ് സ്‌പെഷ്യല്‍ ഓഫേഴ്‌സ് തുടങ്ങിയ പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കായി ഡിവൈസ് ട്രേഡ്-ഇന്‍ സൗകര്യം, തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ബൈബാക്ക് ആനുകൂല്യം, ഗൃഹോപകരണങ്ങള്‍ക്ക് അധിക വാറന്റി, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി എളുപ്പത്തിലുള്ള തവണ വ്യവസ്ഥകള്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

ലുലു ആപ്പ് വഴിയും സൂപ്പര്‍ ഫ്രൈഡേ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ 3 വരെയാണ് ക്യാമ്പയിന്‍

Content Highlights: LuLu has launched its Super Friday shopping campaign in the UAE offering up to 70 percent off across electronics, fashion, and groceries. Special promotions include One Day Wonders, flash sales, trade-in deals, and LuLu app offers. The campaign runs until December 3.

---- facebook comment plugin here -----

Latest