Kerala
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; കമ്പനി ഉടമ കെ ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി
തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങണമെന്ന കര്‍ശന നിര്‍ദേശവും കോടതി നല്കി
കൊച്ചി | ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം പിഎംഎല്‍എ കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങണമെന്ന കര്‍ശന നിര്‍ദേശവും കോടതി നല്കി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ 19 മാസം ജയിലില്‍ കഴിഞ്ഞ പ്രതാപന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു അന്ന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം പിഎംഎല്‍എ കോടതി ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതാപന്റെ ജാമ്യം റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത്.
2024 ജൂലൈയിലാണ് ഹൈറിച്ച് കമ്പനി വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നത്. പിന്നാലെ കമ്പനി ഉടമ കെ ഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയെ ഇഡി കോടതിയില്‍ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Content Highlights: The Ernakulam PMLA court has cancelled the bail of Highrich owner K D Prathapan following a plea by the Enforcement Directorate. He has been strictly directed to surrender before the court on Monday. The action comes after the court reviewed its earlier bail order in the 3,141 crore financial fraud case.




