Connect with us

Kerala

ശരണപാതയില്‍ ഭക്തര്‍ക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്‌ക്കറ്റും

കരുതലായി 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകള്‍.

Published

|

Last Updated

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് തളര്‍ച്ച അകറ്റാന്‍ ചുക്ക് വെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്ത് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിക്ക് താഴെ നടപ്പന്തലില്‍ ഇതിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഈ ലഘുഭക്ഷണം ഭക്തര്‍ക്ക് ഏറെ ഉപയോഗപ്രദമാണ്.

നിലവില്‍ 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകള്‍ ഇതിനായി ദേവസ്വം ബോര്‍ഡ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ബിസ്‌കറ്റ് എത്തിക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ ശുദ്ധീകരിച്ച ഔഷധ കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട്.

Content Highlights: Spiced water and biscuits are being provided as relief for pilgrims along Saranapatha. The initiative supports devotees making the pilgrimage journey. Arrangements help keep pilgrims hydrated and energized on the route.

 

Latest