Kerala
കെ എ എസില്‍ അടിമുടി മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍; കരട് വിജ്ഞാപനം പുറത്തിറക്കി
29 വകുപ്പുകളിലെ 10 ശതമാനം രണ്ടാം ഗസറ്റഡ് തസ്തികള്‍ കെഎഎസിനു മാറ്റിവെയ്ക്കണമെന്ന ചട്ടം അപ്പാടെ മാറ്റി.
തിരുവനന്തപുരം | കെഎഎസില്‍ വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. കെഎഎസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പട്ടികയിലുളളവര്‍ക്ക് നിയമനം നല്‍കാനാണ് ഭേദഗതിയെന്ന് സര്‍ക്കാര്‍. 29 വകുപ്പുകളിലെ 10 ശതമാനം രണ്ടാം ഗസറ്റഡ് തസ്തികള്‍ കെഎഎസിനു മാറ്റിവെയ്ക്കണമെന്ന ചട്ടം അപ്പാടെ മാറ്റി. ഏത് തസ്തികയില്‍ നിയമിക്കണമെന്ന് ഇനി സര്‍ക്കാരിന് തീരുമാനിക്കാം.
എട്ടു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ഐഎഎസിനു പരിഗണിക്കാമെന്ന ചട്ടവും ഒഴിവാക്കി. കെഎഎസ് ആദ്യ ബാച്ചിലുളളവര്ക്കും ഭേദഗതി ബാധകമാകും. രണ്ടാം കെ എ എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027 ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് ചട്ടഭേദഗതിക്കുള്ള നീക്കം. 2026 ജനുവരി 30നാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. പി എസ് സി വിജ്ഞാപനപ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, 200 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ തസ്തികകള്‍ കണ്ടെത്തി നിയമന നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Content Highlights: The Kerala government issued a draft notification amending KAS rules to facilitate appointments from the new rank list. It removes the mandatory 10 percent second gazetted post reservation across 29 departments and drops the eight-year service rule for IAS consideration. The changes also apply to the first KAS batch.


