Connect with us

International

വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഞ്ച് വർഷം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു; ഒടുവിൽ പിടിക്കപ്പെട്ടു

ഇസ്‌ലാമാബാദ് ഹൈക്കോടതി (ഐ എച്ച് സി) ജഡ്ജിയായിരുന്ന ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാംഗിരിയെയാണ് കോടതി അയോഗ്യനാക്കിയത്.

Published

|

Last Updated

ഇസ്‌ലാമാബാദ് | വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഞ്ച് വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച പാകിസ്താൻ ജഡ്ജിയെ പുറത്താക്കി. ഇസ്‌ലാമാബാദ് ഹൈക്കോടതി (ഐ എച്ച് സി) ജഡ്ജിയായിരുന്ന ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാംഗിരിയെയാണ് കോടതി അയോഗ്യനാക്കിയത്. ഇദ്ദേഹം നിയമബിരുദത്തിനായി സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് അധ്യക്ഷനായ ബെഞ്ചാണ് 116 പേജുള്ള വിധി പുറപ്പെടുവിച്ചത്.

കറാച്ചി സർവകലാശാലാ രജിസ്ട്രാർ നൽകിയ രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി നടപടി. 1988-ൽ വ്യാജ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചാണ് ജഹാംഗിരി പരീക്ഷ എഴുതിയതെന്നും അന്ന് കോപ്പിയടിച്ചതിന് മൂന്ന് വർഷത്തേക്ക് സർവകലാശാല ഇദ്ദേഹത്തെ വിലക്കിയിരുന്നുവെന്നും കോടതി കണ്ടെത്തി.

എന്നാൽ ശിക്ഷാ നടപടികൾ മറികടക്കാൻ ഇംതിയാസ് അഹമ്മദ് എന്ന മറ്റൊരു വിദ്യാർത്ഥിയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ‘താരിഖ് ജഹാംഗിരി’ എന്ന പേരിൽ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു.

താരിഖ് മഹ്മൂദ് ജഹാംഗിരി തങ്ങളുടെ കോളജിൽ പഠിച്ചിട്ടില്ലെന്ന് ഗവൺമെന്റ് ഇസ്‌ലാമിയ ലോ കോളജ് പ്രിൻസിപ്പലും കോടതിയെ അറിയിച്ചു. ബിരുദ രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ കോടതി പലതവണ അവസരം നൽകിയെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

2020 ഡിസംബറിലായിരുന്നു ഇദ്ദേഹം ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. പരാതി ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇദ്ദേഹത്തെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്നും ആദ്യമേ തന്നെ അസാുവാണെന്നും (Void ab initio) കോടതി നിരീക്ഷിച്ചു.

 

Summary

The Islamabad High Court has removed Justice Tariq Mahmood Jahangiri after it was revealed that he practiced law and served as a judge using a fraudulent law degree. Investigations confirmed that he used another student’s enrollment number and fake documents from Karachi University to obtain his qualification. The court declared his appointment void from the beginning after he failed to produce original educational records.

Latest