Connect with us

Kerala

സ്വർണ വില കുത്തനെ കയറിയത് 16 വര്‍ഷത്തിനിടക്ക്

ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വിലയില്‍ പ്രധാനമാണ്. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്ക് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. ബുള്ളിയന്‍ വിലകള്‍ ഇനിയും ഉയരുമെന്നാണ് നിരീക്ഷണം. ജനുവരി 29ലെ സര്‍വകാല റെക്കോര്‍ഡായ 1,31,160ല്‍ നിന്ന് സ്വര്‍ണ വിപണി താഴേക്ക് വന്നെങ്കിലും ഇനിയും കുതിച്ചുകയറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Published

|

Last Updated

സ്വര്‍ണവില ആകെ മാറിമറിഞ്ഞത് കഴിഞ്ഞ 16 വര്‍ഷത്തിനിടക്കാണ്. 2,000ത്തില്‍ വെറും 4,400 രൂപയുണ്ടായിരുന്ന സ്വര്‍ണം 2010 ആകുമ്പോഴേക്കും 18,500 രൂപയിലെത്തി. 16 വര്‍ഷം പിന്നിട്ട്, 2026 ജനുവരിയില്‍ 94,630 രൂപയായിരുന്ന സ്വര്‍ണത്തിന് ഒന്നര മാസത്തിനിടക്കാണ് കുതിച്ചുകയറി 1,16,000 രൂപയായി മാറിയത്.

കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ആഗോള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ സ്വര്‍ണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളാണ് പ്രധാനം. ഒരു ദിവസം മാത്രം മൂന്നും നാലും തവണ സ്വര്‍ണ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം വിസ്മയകരമാണ്. ഈ മാസം രണ്ടിന് നാല് തവണയാണ് വിപണി മാറിമറിഞ്ഞത്. അതും 9,000ത്തോളം രൂപയാണ് പവന് വ്യത്യാസം വന്നത്.

ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വിലയില്‍ പ്രധാനമാണ്. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്ക് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. ബുള്ളിയന്‍ വിലകള്‍ ഇനിയും ഉയരുമെന്നാണ് നിരീക്ഷണം. ജനുവരി 29ലെ സര്‍വകാല റെക്കോര്‍ഡായ 1,31,160ല്‍ നിന്ന് സ്വര്‍ണ വിപണി താഴേക്ക് വന്നെങ്കിലും ഇനിയും കുതിച്ചുകയറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അമേരിക്കയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെ പി മോര്‍ഗന്റെ ഇത് സംബന്ധിച്ചുള്ള നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. 2026 അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 6,300 ഡോളറിലെത്തുമെന്നാണ് ജെ പി മോര്‍ഗന്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ ഭൂരിഭാഗം സ്വര്‍ണവും ഇറക്കുമതി ചെയ്യുകയാണ്. ഒന്നര ടണ്‍ സ്വര്‍ണം മാത്രമാണ് നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കുന്നത്.

എന്നാല്‍, പ്രതിവര്‍ഷം 800 ടണ്‍ സ്വര്‍ണം ഇന്ത്യക്ക് ആവശ്യമുണ്ട്. കര്‍ണാടകയിലെ കോലാറിലാണ് പൂര്‍വികമായി ഇന്ത്യയില്‍ സ്വര്‍ണ ഖനനം നടക്കുന്നത്. എന്നാല്‍, ഒഡിഷയിലും ഈയിടെയായി സ്വര്‍ണ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 20 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. 2023- 24 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏകദേശം 1,550 കി. ഗ്രാം സ്വര്‍ണം ഉത്പാദിപ്പിച്ചെന്നാണ് പ്രാഥമിക കണക്ക്.

സ്വര്‍ണം (എട്ട് ഗ്രാം) – അതത് വര്‍ഷത്തെ ശരാശരി വില

വർഷം ശരാശരി വില (രൂപ)
1964 63.25
1970 184
1980 1,330
1990 3,200
2000 4,400
2010 18,500
2015 26,343
2020 48,651
2021 48,720
2022 52,670
2023 65,330
2024 64,070
2025 90,200
2026 ഫെബ്രുവരി 21 1,16,800

Summary:
This data tracks the dramatic increase in gold prices in Kerala over the last six decades, starting from just ₹63.25 in 1964 to over ₹1,16,800 in early 2026. The table highlights the rapid acceleration in value particularly after 2010, reflecting global economic shifts and local demand. Such a historical perspective is crucial for understanding gold’s role as a long-term inflation hedge and a primary asset for families.
 

Latest