From the print
നീലഗിരിയിലെ ഭൂപ്രശ്നം പരിഹരിക്കണം: ഖലീല്‍ തങ്ങള്‍
സാമൂഹിക നീതിക്കു വേണ്ടിയുള്ള തമിഴ് ജനതയുടെ പോരാട്ടങ്ങള്‍ക്ക് നാം ശക്തിപകരണം.
സ്നേഹയാത്രാ വാഹനവ്യൂഹം നീലഗിരിയിലെ തേയിലത്തോട്ടത്തിലൂടെ കടന്നുപോകുന്നു
ഗൂഡല്ലൂര്‍ | വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായി നിലപാടെടുക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം ആ നിലപാട് തുടരണമെന്ന് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി. സ്‌നേഹയാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കു വേണ്ടിയുള്ള തമിഴ് ജനതയുടെ പോരാട്ടങ്ങള്‍ക്ക് നാം ശക്തിപകരണമെന്നും തങ്ങള്‍ പറഞ്ഞു.
നീലഗിരിയിലെ ജനത അഭിമുഖീകരിക്കുന്ന ഭൂപ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്തത് ഖേദകരമാണ്. അവരുടെ ഭൂമിക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നില്ല. പട്ടയമുണ്ടായിട്ടും 90 ശതമാനം ഭൂമിയും രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശം ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല. സ്വന്തം ഭൂമി വില്‍ക്കാന്‍ അവകാശമില്ലാത്തവര്‍ നിരവധിയാണ്. പട്ടയമുള്ള ഭൂമിയില്‍ കെട്ടിട പെര്‍മിറ്റും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ വിഷയത്തിന് അടിയന്തരമായി പരിഹാരം കാണണം.
ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്ത് ഉള്‍പ്പെടെ 31 ഗ്രാമങ്ങളിലെ 2,547 വീടുകള്‍ ആന വഴിത്താര സംബന്ധിച്ച കരട് റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടതിനാല്‍ വലിയ ഭീതിയിലാണ്. പരിസ്ഥിതി- വനം- വന്യജീവി വിഷയങ്ങള്‍ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബഞ്ച് മുമ്പാകെയാണ് കേസ്. വഴിത്താരകളെക്കുറിച്ച് അധികൃതര്‍ എത്രയും പെട്ടെന്ന് റിപോര്‍ട്ട് കൊടുത്തില്ലെങ്കില്‍ പ്രദേശത്തെ നിരവധി കുടുംബങ്ങളെ സാരമായി ബാധിക്കും. അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കണമെന്ന് ഖലീല്‍ തങ്ങള്‍ ഉണര്‍ത്തി.
പച്ചത്തേയില കൃഷിക്കാര്‍ക്ക് ന്യായമായ വില ലഭ്യമാക്കണം. ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശപത്രിയാക്കി ഉയര്‍ത്തിയെങ്കിലും സൗകര്യങ്ങളോ ആവശ്യത്തിന് ഡോക്ടര്‍മാരോ ഇല്ല. ഇത് പരിഹരിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും ഖലീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.
നീ



