Connect with us

From the print

മനിതര്‍ക്കൊപ്പം അന്‍പു പയനം

വഴിയോരങ്ങളിലെല്ലാം വലിയ ജനക്കൂട്ടമാണ് യാത്രയെ ആശീര്‍വദിക്കാന്‍ തടിച്ചു കൂടിയത്.

Published

|

Last Updated

കേരള യാത്രയുടെ പ്രചാരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യാത്രയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ട്രഷറര്‍ ഡോ. അലി അല്‍ ഫൈസി നിര്‍വഹിക്കുന്നു.

ഗൂഡലൂര്‍ | മുസ്‌ലിം ജമാഅത്ത് മനിതര്‍ക്കൊപ്പം നീലഗിരിക്ക് വരികൈ തരും. അന്‍പു പയനതിര്‍ക്ക് നല്‍വരവ് ഇയക്കേ അളുകും. സെലിമയാണ കലാചാരങ്കളും സംഗമിക്കും. നീലഗിരി മണ്ണിന്‍ കൊള്‍കൈ വളിമയുടന്‍ അഹ്‌ലുസ്സുന്നാവിന്‍ അസൈക്കമുടിയാത തലമൈ.

സൂര്യപ്രകാശത്തിന്‍ ഉദയമാകെ. ഇരുക്കിറൈ യുനസ്‌കോയിന്‍ പാരമ്പര്യത്തിന്‍ ഭൂമികയില്‍. ഒണ്‍ട്രാകെ തികലും ഇന്ത ഭൂമിയില്‍ ഏഴ് ലക്ഷത്തിന്‍ അധികം മക്കള്‍ മതനല്ലിണക്കത്തോടും അന്‍പോടും ഇണൈന്ത് വാഴ്കിറാള്‍കള്‍……’

തമിഴ് മക്കളെ ആവേശത്തിലാക്കിയുള്ള അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയോടെ സനേഹയാത്രാ സംഘത്തിന്റെ വാഹനവ്യൂഹം തേയിലത്തോട്ടങ്ങളുടെയും കാപ്പിച്ചെടികളുടെയും ഹര്‍ഷഭൂമികയെ പുളകിതമാക്കി ഇന്നലെ നീലഗിരിയിലെത്തി. യാത്രാ സംഘത്തെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

നീലഗിരി ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം ചേരമ്പാടി ടൗണില്‍ സ്നേഹയാത്രക്ക് രാജകീയ വരവേല്‍പ്പാണ് നല്‍കിയത്. ശേഷം പന്തല്ലൂരിലും പ്രോജ്ജ്വല സ്വീകരണം നല്‍കി. പന്തല്ലൂരില്‍ നടന്ന സ്നേഹ സംഗമത്തിന് ശേഷം ഉപ്പട്ടി, കുന്തലാടി, മുക്കട്ടി, സൂസമ്പാടി, നെല്ലാക്കോട്ട, ദേവര്‍ശോല വഴി തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങള്‍ക്കുമിടയിലൂടെ കയറിയിറങ്ങിയാണ് പാടന്തറ മര്‍കസിലെത്തിയത്.

വഴിയോരങ്ങളിലെല്ലാം വലിയ ജനക്കൂട്ടമാണ് യാത്രയെ ആശീര്‍വദിക്കാന്‍ തടിച്ചു കൂടിയത്. ഉപ്പട്ടിയില്‍ കാത്തുനിന്ന തോട്ടം തൊഴിലാളികള്‍ യാത്രാ ഉപനായകന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിയോട് മേഖലയിലെ പ്രശ്നങ്ങള്‍ പങ്കുവെച്ചു.