ഗസ്സ നിവാസികൾക്ക് താത്കാലികമായി ഭയരഹിതമായ ദിനങ്ങൾ സമ്മാനിക്കുന്നുവെന്നത് മാത്രമാണ് ഇപ്പോൾ ഈ ദുരിതക്കയത്തിലെ ഏക ആശ്വാസം. ഈ നരകത്തിൽ നിന്നും മോചനം നേടി അവർക്ക് സ്വന്തം മണ്ണിൽ, ആരുടെയും ഭയമില്ലാതെ നടക്കാനാകും എന്ന ആ സ്വപ്നത്തിനായി ഗസ്സ കാത്തിരിക്കുകയാണ്.
കെണിയെന്നറിഞ്ഞിട്ടും താത്കാലിക സമാധാനത്തിനായി അവർ പ്രതീക്ഷയർപ്പിച്ച് നാളുകളെണ്ണി കാത്തിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾക്ക് പട്ടിണി മാറാവുന്ന ഒരു സ്ഥിതിയുണ്ടാകണം. ഈ ചോരക്കലി എന്നെങ്കിലും അടങ്ങണം. ഈ യുദ്ധക്കുറ്റങ്ങൾ എന്നെങ്കിലുമൊരുനാൾ വിചാരണ ചെയ്യപ്പെടണം. ആയിരക്കണക്കിന് കുഞ്ഞുമക്കളുടെ ചോരയ്ക്ക് സമാധാനം ലഭിക്കണം.
ഗസ്സയുടെ വിലാപം… ലോകത്തിൻ്റെ മനസ്സാക്ഷി ഉണരും വരെ ആ മണ്ണിൽ അത് മുഴങ്ങിക്കൊണ്ടിരിക്കും. ഗസ്സാ, നീ ഒരു രക്തസാക്ഷിയല്ല; നീ അതിജീവനത്തിൻ്റെ പ്രതീകമാണ്.
---- facebook comment plugin here -----