Connect with us

വലിയ ആത്മവിശ്വാസത്തോടെയും ശുഭാപ്തിയോടെയും സംസാരിക്കണമെന്നൊക്കെയുണ്ട്. പറയുന്നത് ഗസ്സയെക്കുറിച്ചായതിനാല്‍, ഇസ്‌റാഈലിനെയും അമേരിക്കയെയും മുന്‍നിര്‍ത്തിയായതിനാല്‍ പക്ഷേ, എല്ലാ സദ്ഭാവനകളും അസ്തമിക്കുകയും സമ്പൂര്‍ണ നിരാശ പടരുകയും ചെയ്യുന്നു. എത്രയെത്ര വെടിനിര്‍ത്തല്‍ കരാറുകള്‍, എത്രയെത്ര യു എന്‍ പ്രമേയങ്ങള്‍, ചട്ടങ്ങള്‍…. സയണിസ്റ്റ് രാഷ്ട്രത്തെ വംശഹത്യാ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ? പിറവിക്ക് മുമ്പേ തുടങ്ങിയ അതിര്‍ത്തി വ്യാപന വ്യാമോഹങ്ങള്‍ അത് ഉപേക്ഷിച്ചിട്ടുണ്ടോ? ഫലസ്തീന്‍ മണ്ണിലേക്ക് അക്രമാസക്ത കുടിയേറ്റം നടത്തി അറബ് മേഖലയിലാകെ മരണവും സംഘര്‍ഷവും വിതറിയത് മുതല്‍ എപ്പോഴെങ്കിലും സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിന് ജൂത രാഷ്ട്രം തയ്യാറായിട്ടുണ്ടോ? അതുകൊണ്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്നു വരുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളിലും അമിത പ്രതീക്ഷ പുലര്‍ത്തുന്നത് ചരിത്രപരമാകില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് സാധ്യമായ വഞ്ചനാ രേഖ മാത്രമാണ് ഇരുപതിന ട്രംപ് പ്ലാന്‍.

Latest