Kerala
കിണറ്റില്‍ വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു
പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപറമ്പിലാണ് സംഭവം. മുഹമ്മദ് ഫാസില്‍-മുഫീദ ദമ്പതികളുടെ മകന്‍ ഏദന്‍ ആണ് മരിച്ചത്.

പാലക്കാട് | കിണറ്റില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപറമ്പിലാണ് സംഭവം.
കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഹമ്മദ് ഫാസിലിന്റെയും മുഫീദയുടെയും മകന്‍ ഏദന്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറിലാണ് കുഞ്ഞ് വീണത്.
നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----