National
വിന്‍ഡീസിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; മിന്നിത്തിളങ്ങി സിറാജ്
സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി

അഹമ്മദാബാദ് | വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒരു ഇന്നിങ്സിനും 140 റണ്‍സിനുമാണ് വിന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 140 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി. സെഞ്ച്വറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.മുപ്പത്തിയെട്ട് റണ്‍സെടുത്ത അലിക് അതാന്‍സെയും 25 എടുത്ത ജസ്റ്റിന്‍ ഗ്രീവ്സുമാണ് വെസ്റ്റ് ഇന്‍ഡ്യന്‍ നിരയില്‍ പേരിനെങ്കിലും പിടിച്ചുനിന്നത്.സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്സ് 162 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്സ് 146ഇന്ത്യ 448/5 ഡിക്ലയേഡ്.
ആദ്യ രണ്ടു ദിവസങ്ങളിൽ ബാറ്റു ചെയ്ത ഇന്ത്യ കെ.എൽ രാഹുൽ (100), ധ്രുവ് ജുറൽ (125), രവീന്ദ്ര ജദേജ (104 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സ് മികവിലാണ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഒന്നാം സെഷനിൽ അഞ്ചു വിക്കറ്റ് നഷ്ടമായ വിൻഡീസ് അടുത്ത 20 ഓവറിനുള്ളിൽ ഓൾഔട്ടായി ഫോളോഓൺ ചെയ്യുകയായിരുന്നു.