Kerala
രൂക്ഷ ഗന്ധത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ ഒറ്റക്കു താമസിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി
അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച ഉച്ചയോടെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപെട്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് വീടിനുളളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ സ്വീകരിച്ച പോലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.
---- facebook comment plugin here -----


