Connect with us

National

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു; റദ്ദാക്കിയ സര്‍വീസുകളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായി തിരികെ നല്‍കും: ഇന്‍ഡിഗോ

ഡിസംബര്‍ അഞ്ചിനും 15 നും ഇടയില്‍ റദ്ദാക്കിയ എല്ലാ വിമാന സര്‍വീസുകള്‍ക്കും ഈടാക്കിയ ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായി തിരിച്ചു നല്‍കും. ഓട്ടോമാറ്റിക്കായി തന്നെ തുക തിരികെ ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് ഡി ജി സി എ പുറപ്പെടുവിച്ച നിബന്ധനയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ. ഡിസംബര്‍ അഞ്ചിനും 15 നും ഇടയില്‍ റദ്ദാക്കിയ എല്ലാ വിമാന സര്‍വീസുകള്‍ക്കും ഈടാക്കിയ ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായി തിരിച്ചു നല്‍കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി തന്നെ ടിക്കറ്റ് തുക തിരികെ ലഭിക്കും.

വിമാനത്താവളങ്ങളില്‍ ഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്കായി ആയിരക്കണക്കിന് ഹോട്ടല്‍ മുറികള്‍ സജ്ജീകരിച്ചിട്ടുള്ളതായും കമ്പനി അറിയിച്ചു. ഇതിനു പുറമെ, സാധ്യമായിടത്തെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോഞ്ച് ആക്‌സസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

‘ആത്മാര്‍ഥമായി ഖേദിക്കുന്നു. നിങ്ങളില്‍ പലരും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. എന്നാല്‍, ഇതിനിടയില്‍ നിങ്ങളെ സഹായിക്കാനും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും കഴിവിന്റെ പരമാവധി ശ്രമിക്കും’- ഇന്‍ഡിഗോ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

 

 

Latest