Kerala
ദേശീയപാത തകര്‍ന്ന സംഭവം: അടിയന്തര റിപോര്‍ട്ട് തേടി മന്ത്രി റിയാസ്
ദേശീയപാതാ അതോറിറ്റിയോട് വിശദീകരണം തേടി റിപോര്‍ട്ട് നല്‍കണം.
കൊല്ലം | കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപോര്‍ട്ട് തേടി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതാ അതോറിറ്റിയോട് വിശദീകരണം തേടി റിപോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചത്.
കുറ്റകരമായ അനാസ്ഥ: കെ സി വേണുഗോപാല്‍
ദേശീയപാതാ അതോറിറ്റിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ സി വേണുഗോപാല്‍ എം പി കുറ്റപ്പെടുത്തി. സേഫ്റ്റി ഓഡിറ്റ് നടത്തണം.
ഇങ്ങനെ പോയാല്‍ ദേശീയപാത ദുരന്തപാതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
---- facebook comment plugin here -----



