Idukki
ഇടുക്കി ശാന്തന്‍പാറയില്‍ എട്ടാ ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
ശാന്തന്‍പാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇടുക്കി | ഇടുക്കി ശാന്തന്‍പാറയില്‍ പതിനാലുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ശാന്തന്‍പാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് സ്‌കൂളില്‍ പോകാതിരുന്ന കുട്ടി വീട്ടുകാര്‍ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലെത്തുകയും അവിടെവെച്ച് ജീവനൊടുക്കുകയുമായിരുന്നു.
വീട്ടിലെത്തിയ പോസ്റ്റ്മാനാണ് കുട്ടി തൂങ്ങിയ നിലയില്‍ നില്‍ക്കുന്നത് കണ്ട് പോലീസിനെ വിവരമറിച്ചത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക: 1056, 04712552056)




