Uae
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എന്നും പ്രസക്തം: യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍
പുതുതലമുറക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി ഗാന്ധിയന്‍ പ്രചാരണം നടത്താനുള്ള നവീന പദ്ധതികയെക്കുറിച്ചുള്ള ആലോചനകള്‍ നടത്തണം.
അബൂദബി | ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും, ആധുനികകാലത്ത് അതിന്റെ പ്രചാരണത്തിന് നവീന മാത്രകകള്‍ സൃഷ്ടിക്കണമെന്നും പുതുതായി ചുമതലയേറ്റ യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. ഗാന്ധി സാഹിത്യ വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പുതുതലമുറക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി ഗാന്ധിയന്‍ പ്രചാരണം നടത്താനുള്ള നവീന പദ്ധതികയെക്കുറിച്ചുള്ള ആലോചനകള്‍ നടത്തണമെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഗാന്ധി സാഹിത്യവേദിയുടെ പ്രവര്‍ത്തങ്ങളുടെ വിശദമായ റിപോര്‍ട്ട് അംബാസ്സഡര്‍ക്ക് സമര്‍പ്പിച്ചു.
ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി ടി വി ദാമോദരന്‍ പയ്യന്നൂര്‍ ഖാദി ഷാള്‍ അണിയിച്ച് അംബാസഡറെ ആദരിച്ചു. തന്റെ തിരഞ്ഞെടുത്ത ഇംഗ്ലീഷിലും അറബിയിലുമുള്ള കവിതാ സമാഹാരത്തിന്റെ ആദ്യപ്രതിയും വി ടി വി ദാമോദരന്‍ അംബാസ്സഡര്‍ക്ക് നല്‍കി. ഗാന്ധി സാഹിത്യവേദി ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ്, രഞ്ജിത്ത് പൊതുവാള്‍ എന്നിവരും സംബന്ധിച്ചു.




