Kerala
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണ് സര്‍വീസ് റോഡ് തകര്‍ന്നു. അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ സര്‍വീസ് റോഡില്‍ അകപ്പെട്ടു.
കൊല്ലം | കൊട്ടിയത്ത് മൈലക്കാടിന് അടുത്തായി നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണ് സര്‍വീസ് റോഡ് തകര്‍ന്നു. അപകടത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ സര്‍വീസ് റോഡില്‍ അകപ്പെട്ടു.
മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.
സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
---- facebook comment plugin here -----




