Connect with us

Business

ലുലു എക്‌സ്‌ചേഞ്ച് 'സെന്‍ഡ് & വിന്‍ 2025' ക്യാമ്പയിന്‍ സമാപിച്ചു; ബമ്പര്‍ സമ്മാനം അജയ് ചൗഹാന്‍ ഹക്കിം ചൗഹാന്

ആഗസ്റ്റ് 25 ന് ആരംഭിച്ച് നവംബര്‍ 22 വരെ നീണ്ടുനിന്ന ക്യാമ്പയിനിന്റെ വിജയികളെ അബൂദബിയിലെ അല്‍ വഹ്ദ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.

Published

|

Last Updated

അബൂദബി | പ്രമുഖ ധനകാര്യ വിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച ‘സെന്‍ഡ് & വിന്‍ 2025’ പ്രൊമോഷണല്‍ ക്യാമ്പയിന്‍ വിജയകരമായി സമാപിച്ചു. ആഗസ്റ്റ് 25 ന് ആരംഭിച്ച് നവംബര്‍ 22 വരെ നീണ്ടുനിന്ന ക്യാമ്പയിനിന്റെ വിജയികളെ അബൂദബിയിലെ അല്‍ വഹ്ദ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ബമ്പര്‍ സമ്മാനമായ ഡോംഗ്‌ഫെംഗ് മേയ്ജ് എസ് യു വി അജയ് ചൗഹാന്‍ ഹക്കിം ചൗഹാന് ലഭിച്ചു. ആദ്യമായി പണം അയച്ച ഉപഭോക്താവിനുള്ള പ്രത്യേക സമ്മാനമായ ഡോംഗ്‌ഫെംഗ് ഷൈന്‍ സെഡാന്‍ ഫരീദാഹ് നമുഗര്‍വാ സ്വന്തമാക്കി.

ഇവ കൂടാതെ, 10 ഗ്രാം സ്വര്‍ണം വീതം 10 വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചു. ഇംതിയാസ് അഹമ്മദ് മുഹമ്മദ് ഹയാത്ത്, ആമിര്‍ ഷെഹ്സാദ് മുഹമ്മദ് ആരിഫ് സെയ്ദി, ജഹാംഗീര്‍ അസ്‌ലാം ഈദ് മര്‍ജാന്‍, ഗ്രേസിയേല്‍ വില്ലമയോര്‍ ഡി ഗുസ്മാന്‍, ഹാജി മനന്‍ ഷാഹുല്‍ ഹമീദ് ഷാഹുല്‍ ഹമീദ്, പര്‍ബതി തമാങ് ഭോല ബഹദൂര്‍ തമാങ്, നൗഫല്‍ താജുദ്ധീന്‍ മൈദീന്‍കുഞ്ഞ് താജുദ്ധീന്‍, വഖാസ് അഹമ്മദ് അക്ബര്‍ ഖാന്‍, ദീപേഷ് ഭട്ടതിരി, അംജദ് ഖാന്‍ സര്‍വാര്‍ ജന്‍ എന്നിവരാണ് സ്വര്‍ണ സമ്മാനത്തിന് അര്‍ഹരായത്.

ലുലു എക്സ്ചേഞ്ച് വഴിയോ ലുലു മണി ആപ്പ് മുഖേനയോ പണം അയച്ച എല്ലാ ഉപഭോക്താക്കള്‍ക്കുമാണ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ക്യാമ്പയിന്‍ കാലയളവില്‍ ആദ്യമായി പണം അയച്ച ഉപഭോക്താവിനാണ് ഡോംഗ്‌ഫെംഗ് ഷൈന്‍ സെഡാന്‍ സമ്മാനം ലഭിച്ചത്. മറ്റ് ഇടപാടുകള്‍ നടത്തിയവര്‍ക്ക് കോംടെക് ഗോള്‍ഡിന്റെ ഒരു കിലോഗ്രാം വരെയുള്ള സ്വര്‍ണം നേടാനുള്ള ഒന്നിലധികം നറുക്കെടുപ്പുകളില്‍ പ്രവേശനം ലഭിച്ചു. യു എ ഇ ഡോംഗ്‌ഫെംഗ് മോട്ടോര്‍ കോര്‍പറേഷന്‍ എക്‌സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടര്‍ മഹി ഖൂരി ഓട്ടോമോട്ടീവും, പ്രമുഖ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ ഗോള്‍ഡ് ഇക്കോസിസ്റ്റമായ കോംടെക് ഗോള്‍ഡുമായിരുന്നു ക്യാമ്പയിനിന് പിന്തുണ നല്‍കിയത്. ലുലു എക്സ്ചേഞ്ച് സി ഇ ഒ. തമ്പി സുദര്‍ശനന്‍ വിജയികളെ അഭിനന്ദിക്കുകയും ക്യാമ്പയിനില്‍ പങ്കെടുത്ത എല്ലാ ഉപഭോക്താക്കളെയും ആത്മാര്‍ഥമായ നന്ദി അറിയിക്കുകയും ചെയ്തു.

 

Latest