Connect with us

Kerala

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം; മോഹന്‍ലാലിന് കരസേനയുടെ ആദരം

കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ നടന്‍ മോഹന്‍ലാലിന് ഇന്ത്യന്‍ കരസേനയുടെ ആദരം. ഡല്‍ഹിയിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി.

കരസേനയില്‍ നിന്ന് ലഭിച്ചത് വലിയ അംഗീകാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 16 വര്‍ഷമായി താന്‍ കരസേനാ ബറ്റാലിയന്റെ ഭാഗമാണ്. ഇക്കാലയളവില്‍ സൈന്യത്തിനും സാധാരണക്കാര്‍ക്കും വേണ്ടി തന്റെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കരസേനാ മേധാവിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ‘ലാല്‍സലാം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാരും ആദരിച്ചിരുന്നു.

 

Latest