Kerala
ശബരിമല സ്വര്‍ണപ്പാളി വിവാദം: ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ പ്രത്യേക അന്വേഷണ സംഘം കേസെടുക്കും.

തിരുവനന്തപുരം | ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ്. ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ദേവസ്വം വിജിലൻസ്. ഹൈക്കോടതിയിൽ ആവശ്യപ്പെടും. ശബരിമലയിൽ നടന്നത് മോഷണമാണെന്നാണ് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക നിഗമനം.
2017 മുതലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.
സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നാണ് സൂചന. ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കേസെടുക്കും. നാളെ പമ്പാ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.
---- facebook comment plugin here -----