എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ തടഞ്ഞതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും തുടർസംഭവങ്ങളും കേരളത്തിൻ്റെ മതേതര പാരമ്പര്യത്തിൽ ഒരു ചോദ്യചിഹ്നം ഉയർത്തിവിടുകയാണ്. കേവലം ഒരു വസ്ത്രധാരണ രീതി എന്നതിലുപരി, ഹിജാബ് ഒരു മുസ്ലീം വിദ്യാർത്ഥിനിയെ സംബന്ധിച്ചിടത്തോളം അവളുടെ മതപരമായ വ്യക്തിത്വത്തിൻ്റെ ഭാഗമാണെന്നതിൽ തർക്കമില്ല. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ അവകാശം നൽകുന്ന ഭരണഘടനയുള്ള നാട്ടിൽ മുസ്‍ലിം പെൺകുട്ടി ഹിജാബ് ധരിക്കുന്നത് മാത്രം തെറ്റാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. രാജ്യത്ത് പലയിടത്തും മുസ്ലീം സമുദായത്തിൻ്റെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പൊതുവെ മതേതര പാരമ്പര്യത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരമൊരു വിവാദം ഉയരുന്നത് ഒന്നുകൊണ്ടും ഭൂഷണമല്ല.
---- facebook comment plugin here -----