Kerala
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹറൈനിലേക്ക്
മറ്റന്നാള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കും

തിരുവനന്തപുരം | ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹറൈനിലേക്ക്. മറ്റന്നാള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
ബഹറൈന്‍ കേരളീയ സമാജം ഹാളിലാണ് പ്രവാസി മലയാളി സംഗമം നടക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേര്‍ന്നാണ് സംഘാടനം. ബഹറൈനിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ 24നും 25നും ഒമാനിലും സലാലയിലും 30ന് ഖത്തറിലും മുഖ്യമന്ത്രി എത്തും. കുവൈത്തില്‍ അടുത്ത മാസം ഏഴിനും യു എ ഇയില്‍ ഒമ്പതിനും എത്തും.
ഒമാനില്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി മുഖ്യാതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാര്‍ക്കിലാണ് പരിപാടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യു എ ഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ ഐ സി സി, മുസ്്‌ലീം ലീഗ് സംഘടനയായ കെ എം സി സി എന്നിവര്‍ മുഖ്യമന്ത്രിയുടെ പരിപാടിയുടെ സംഘാടക സമിതിയോഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.