Kerala
കോട്ടയത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും ഗുരുതര പരുക്കില്ല
തീര്‍ത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം| കോട്ടയം പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ – പൊന്‍കുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം. ശബരിമല തീര്‍ത്ഥാടകരുടെ വാഹനം സ്‌കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല് കുട്ടികളും ആയയും മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കുട്ടികള്‍ക്ക് ആര്‍ക്കും ഗുരുതര പരുക്കില്ല.
---- facebook comment plugin here -----



