Kerala
താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ്
കോഴിക്കോട് | ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് ചുരം വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടും.
ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
---- facebook comment plugin here -----



