Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ജാമ്യം തേടി എന്‍ വാസു ഇന്ന് ഹൈക്കോടതിയില്‍

എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

Published

|

Last Updated

കൊച്ചി |  ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ ജാമ്യഹരജിയുമായി എന്‍ വാസു ഹൈക്കോടതിയെ സമീപിക്കുന്നത്.
ഉദ്യാഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുന്ന സ്വാഭാവിക നടപടി മാത്രമാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേ സമയം, എഫ്ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കും.

എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.നേരത്തെ ഒരു തവണ റിമാന്‍ഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി
ഡിസംബര്‍ 3 ന് തള്ളിയിരുന്നു. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശിപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.