National
സൈനിക രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി; മുന്‍ സൈനികനും സ്ത്രീയും പിടിയില്‍
ഗോവയില്‍നിന്നാണ് ഗുജറാത്ത് എടിഎസ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദ് | സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഏജന്റുമാര്‍ക്കു കൈമാറിയ മുന്‍ സൈനികനും ഒരു സ്ത്രീയും തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായി.
ഗോവയില്‍നിന്നാണ് ഗുജറാത്ത് എടിഎസ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശിയായ ഇയാള്‍ അവിടെ ഒരു ഡിസ്റ്റിലറിയില്‍ ജോലി ചെയ്യുകയായിരുന്നു. കരസേനയില്‍ നിന്നും വിരമിച്ചയാളാണ് അജയ്കുമാര്‍. ഉത്തര്‍പ്രദേശുകാരിയായ റാഷ്മണിയെന്ന സ്ത്രീ പിടിയിലായത്.
ദാമനില്‍നിന്നാണ് ഇവരെ പിടികൂടിയത്
---- facebook comment plugin here -----


