Connect with us

Kerala

സ്‌കൂളില്‍ വിതരണം ചെയ്ത അയേണ്‍ ഗുളികകള്‍ മത്സരിച്ച് കഴിച്ചതിന് തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് ആറ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുളിക നല്‍കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി രക്ഷകര്‍ത്താക്കള്‍

Published

|

Last Updated

കൊല്ലം  | ആരോഗ്യവകുപ്പ് ലഭ്യമാക്കിയ അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം മൈനാഗപ്പള്ളി ശാസ്താംകോട്ട മിലാദേ ഷെരീഫ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വീട്ടില്‍ കൊണ്ടുപോയി കഴിക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്തതാണ് അയണ്‍ ഗുളികകള്‍. ആരോഗ്യവകുപ്പില്‍ നിന്നാണ് സ്‌കൂളിന് അയണ്‍ ഗുളികകള്‍ ലഭിച്ചത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന ആറു വിദ്യാര്‍ഥികളാണ് ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ നാലു കുട്ടികള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടു കുട്ടികള്‍ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. കുട്ടികള്‍ വലിയ തോതില്‍ മത്സരിച്ച് ഗുളിക കഴിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അതേ സമയം കുട്ടികള്‍ക്ക് ഗുളിക നല്‍കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നു

 

---- facebook comment plugin here -----

Latest