Kerala
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്.
കണ്ണൂര്‍|കണ്ണൂര്‍ മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ നീണ്ട വരി ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു.
വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് സുധീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന തൊഴിലാളിയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----



