Uae
ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച:യു എ ഇയിൽ സാധനവില കുറയുന്നു
ഉള്ളി ഉൾപ്പെടെയുള്ളവക്ക് 10 ശതമാനം വിലക്കുറവ്
ദുബൈ| യു എ ഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിയതോടെ യു എ ഇയിൽ ചില സാധനങ്ങളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി. ദിർഹമിന് 24.6 രൂപയായും ഡോളറിന് 90.4 രൂപയായും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു.
രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള അവസരമായാണ് കാണുന്നതെന്ന് യൂണിയൻ കോപ് കമ്യൂണിറ്റി റിലേഷൻസ് ഡയറക്ടർ ശുഐബ് അൽ ഹമ്മാദി വ്യക്തമാക്കി.
രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള അവസരമായാണ് കാണുന്നതെന്ന് യൂണിയൻ കോപ് കമ്യൂണിറ്റി റിലേഷൻസ് ഡയറക്ടർ ശുഐബ് അൽ ഹമ്മാദി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെറിയ ഉള്ളി പോലുള്ള ചില സാധനങ്ങളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്. ഏകദേശം പത്ത് ശതമാനം വരെയാണ് വിലക്കുറവ്. പച്ചക്കറികളിലാണ് ആദ്യം വില കുറഞ്ഞതെങ്കിലും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങൾക്കും ഉടൻ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ഉൽപ്പാദന, ഗതാഗത ചെലവുകൾ വർധിക്കുന്നത് കറൻസി മൂല്യത്തകർച്ചയുടെ ഗുണം പൂർണമായി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
---- facebook comment plugin here -----



