Uae
ഗ്രേറ്റ് അറബ് മൈൻഡ്‌സ് പ്രൊഫ അബ്ബാസ് എൽ ഗമാലിന് എൻജിനീയറിംഗ് പുരസ്‌കാരം
നെറ്റ്വർക്ക് ഇൻഫർമേഷൻ തിയറി, ഡിജിറ്റൽ ആശയവിനിമയം എന്നീ മേഖലകളിലെ വിപ്ലവകരമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
ദുബൈ|ഈ വർഷത്തെ ഗ്രേറ്റ് അറബ് മൈൻഡ്‌സ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പുരസ്‌കാരം സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഈജിപ്ഷ്യൻ പ്രൊഫസർ അബ്ബാസ് എൽ ഗമാലിന്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നെറ്റ്്വർക്ക് ഇൻഫർമേഷൻ തിയറി, ഡിജിറ്റൽ ആശയവിനിമയം എന്നീ മേഖലകളിലെ വിപ്ലവകരമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
ആധുനിക സ്മാർട്ട്ഫോൺ ക്യാമറകളിലും ഇമേജിംഗ് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന സി എം ഒ എസ് ഇമേജ് സെൻസറുകൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേസ്, സർക്യൂട്ട് ഡിസൈൻ എന്നിവയിലെ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ കമ്പ്യൂട്ടിംഗ് രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. 230ലധികം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബ് ജനത സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കൾ മാത്രമല്ല, അത് സൃഷ്ടിക്കാനും ശാസ്ത്രീയ ഭാവിയെ രൂപപ്പെടുത്താനും കഴിവുള്ളവരാണെന്ന് ഈ നേട്ടം തെളിയിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.



