Connect with us

Kerala

ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാല സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുധാന്‍ശു ധൂലിയ കമ്മിറ്റിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി| കേരളത്തിലെ ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് അറിയിച്ചു. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ മുദ്ര വെച്ച കവറില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദേശിച്ചു. കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട്  ഒരു പേര് മാത്രം സീല്‍ വെച്ച കവറില്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കകം പേര് നല്‍കാനാണ് നിര്‍ദേശം.

ഇന്നലെ ചാന്‍സലര്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. സിസ തോമസിന്റെ പേര് ഒഴികെ ഏത് പേര് തിരഞ്ഞെടുത്താലും സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ചാന്‍സിലറെ അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ചാന്‍സലര്‍ ഈ ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനം മറുപടി നല്‍കി. ഈ വ്യക്തി തുടര്‍ച്ചയായി സര്‍വ്വകലാശാല പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest