Kerala
കേന്ദ്രം അംഗീകരിക്കുന്നില്ല; കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയില്‍: എംവി ഗോവിന്ദന്‍
പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരും

കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരും. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ അരനൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍. പദ്ധതിക്ക് പണം തടസമായിരുന്നില്ല. കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
---- facebook comment plugin here -----