Kerala
നിയമപോരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും; പാരഡി ഗാന രചിയിതാവ് കുഞ്ഞബ്ദുള്ളയെ ഫോണില്‍ വിളിച്ച് കെ സി വേണുഗോപാല്‍
പാട്ടെഴുതിയിതിന് അഭിനന്ദനവും അറിയിച്ചു
തിരുവനന്തപുരം | നിയമനടപടി നേരിടേണ്ടി വന്ന പാരഡി ഗാനരചയിതാവ് കുഞ്ഞബ്ദുളളക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. നിയമപോരാട്ടത്തിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു. കുഞ്ഞബ്ദുളളയെ ഫോണില്‍ വിളിച്ചാണ് പിന്തുണയറിയിച്ചത്. പാട്ടെഴുതിയിതിന് അഭിനന്ദനവും അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി പി കുഞ്ഞബ്ദുള്ള വ്യക്തമാക്കിയിരുന്നു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ ആണ് നാലുപേര്‍ക്കെതിരെ കേസ്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം സിഎംഎസ് മീഡിയ സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് നാല് പ്രതികള്‍. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തി എന്നുമാണ് എഫ്‌ഐആര്‍.




