Connect with us

Kerala

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസിന് സമീപത്താണ് അപകടം.

Published

|

Last Updated

കണ്ണൂര്‍ |  പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസര്‍കോട് ദേശീയ പാതയില്‍ പയ്യന്നൂര്‍ കണ്ടോത്താണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് ജീവനക്കാരി അന്നൂര്‍ ശാന്തിഗ്രാമത്തിലെ വിഎം യുഗേഷിന്റെ ഭാര്യ കെകെ ഗ്രീഷ്മ (38) യാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസിന് സമീപത്താണ് അപകടം. അങ്കണ്‍വാടി അധ്യാപിക കെകെ ഗീതയുടെയും തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട. അധ്യാപകന്‍ സി മധുസൂദനന്റെയും മകളാണ ഗ്രീഷമ്. മകന്‍: ആരവ് (വിദ്യാര്‍ഥി കരിവെള്ളൂര്‍ സ്‌കൂള്‍). സഹോദരന്‍: വൈശാഖ്

---- facebook comment plugin here -----

Latest