Kerala
കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനം
ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്
കൊച്ചി | പോലീസ് സ്റ്റേഷനില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ അന്വേഷിച്ച് യുവതി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദ്ദനം.
ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. നിലവില്‍ അരൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് പ്രതാപ് ചന്ദ്രന്‍.
ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി




