National
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ചു; യു എസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
യാത്ര പൂര്‍ത്തിയായതായി ആപ്പില്‍ രേഖപ്പെടുത്തിയ ശേഷം അബോധാവസ്ഥയിലായിരുന്ന ഇരയെ കാമറില്ലോയില്‍ ചുറ്റിസഞ്ചരിപ്പിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു
കാലിഫോര്‍ണിയ | അമേരിക്കയില്‍ അബോധാവസ്ഥയിലായിരുന്ന യാത്രക്കാരിയായ 21കാരിയെ കാറില്‍ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. സിമ്രന്‍ജിത്ത് സിംഗ് സെഖോനെ (35) ആണ് അറസ്റ്റിലായത്. കാലിഫോര്‍ണിയയിലെ കാമറില്ലോ നഗരത്തിലാണ് സംഭവം.
നവംബര്‍ 27ന് പുലര്‍ച്ചെ ഒന്നിന് തൗസന്‍ഡ് ഓക്സിലെ ഒരു ബാറില്‍നിന്ന് കാമറില്ലോയിലെ വീട്ടിലെത്തിക്കാന്‍ ടാക്സി വിളിച്ചതായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി മയങ്ങിപ്പോയി.
യാത്ര പൂര്‍ത്തിയായതായി ആപ്പില്‍ രേഖപ്പെടുത്തിയ ശേഷം അബോധാവസ്ഥയിലായിരുന്ന ഇരയെ കാമറില്ലോയില്‍ ചുറ്റിസഞ്ചരിപ്പിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരെ താമസസ്ഥലത്ത് ഇറക്കിവിട്ടു.
ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുന്നത്. തുടര്‍ന്ന് മേജര്‍ ക്രൈംസ് സെക്ഷ്വല്‍ അസോള്‍ട്ട് യൂണിറ്റില്‍ യുവതി പരാതി നല്‍കുകയായിരുന്നു. സെഖോനെ ഡിസംബര്‍ 15 നാണ് അറസ്റ്റ് ചെയ്തത്.




