Kerala
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
. കാര്‍ പൂര്‍ണമായും കത്തിനശിച്ചു

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.
കല്‍പറ്റയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
---- facebook comment plugin here -----