Connect with us

ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിലും വൻതോതിലുള്ള മാനുഷിക ദുരിതത്തിലും കനത്ത വിമർശനം നേരിടുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു. ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത് നെതന്യാഹുവിന് മുന്നിൽ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. തൻ്റെ പദവിക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളികളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നെതന്യാഹു യുദ്ധം ഒരു മറയാക്കി ഉപയോഗിച്ചുവെന്ന വിമർശനം ഒരു കോണിൽ നിന്ന് ഉയർന്നുകഴിഞ്ഞു. വെടിനിർത്തലിനെ തന്റെ വിജയമായി ചിത്രീകരിക്കാൻ നെതന്യാഹു പാടുപെടുമ്പോൾ, മറുവശത്ത് വൈറ്റ് ഹൗസിൻ്റെ ക്ഷമ നശിച്ചതിനെത്തുടർന്ന് ഇസ്റാഈലിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒന്നായിട്ടാണ് മുൻ ഇസ്റാഈൽ അംബാസഡർ അലോൺ പിങ്കാസ് അടക്കമുള്ളവർ ഇതിനെ കാണുന്നത്.

---- facebook comment plugin here -----

Latest