Connect with us

വെടിനിർത്തൽ നിലവിൽ വന്നതോടെ ഗസ്സയിൽ സംഘർഷങ്ങൾ അവസാനിച്ചുവെന്നാണ് കരുതുന്നതെങ്കിൽ നമുക്ക് തെറ്റിയിരിക്കുന്നു. ഇസ്റാഈൽ ടാങ്കുകൾ പ്രത്യക്ഷത്തിൽ പിൻവാങ്ങുകയും വ്യോമാക്രമണം മന്ദഗതിയിലാക്കുകയും ചെയ്തെങ്കിലും ഗസ്സയിൽ സമാധാനാന്തരീക്ഷം കൈവന്നിട്ടില്ലെന്നാണ് അവിടെ നിന്നും വരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗസ്സയിലെ അധിനിവേശത്തിന് പുതിയ രൂപം നൽകിയിരിക്കുകയാണ് ഇസ്റാഈൽ ഇപ്പോൾ. ഇസ്റാഈൽ സേനയുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ വിഭജിച്ച് ഭരിക്കുക എന്ന കൊളോണിയൽ തന്ത്രമാണ് ഇസ്റാഈൽ ഇപ്പോൾ ഗസ്സയിൽ പ്രയോഗിക്കുന്നത്.

 

യുദ്ധം വിതച്ച നാശത്തിന്റെ ശൂന്യതയിൽ, സായുധ മിലിഷ്യകൾ ഉയർന്നുവരുന്നത് ഗസ്സയിൽ വീണ്ടും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സാമൂഹിക ക്രമം തകർന്നതും ജനങ്ങളുടെ ദുരിതം വർദ്ധിച്ചതും മുതലെടുത്താണ് ഈ സംഘങ്ങൾ സജീവമാകുന്നത്. ഒരിക്കൽ പ്രതിരോധം അവകാശപ്പെട്ടിരുന്ന ഈ ഗ്രൂപ്പുകൾ, മാതൃരാജ്യത്തിന്റെ സംരക്ഷകരാകുന്നതിന് പകരം, സ്വന്തം ജനതക്ക് നേരെ ആയുധം തിരിച്ച് അക്രമത്തിലൂടെ നിയന്ത്രണം നേടാൻ ശ്രമിക്കുന്നുവെന്ന് അൽജസീറ ഉൾപ്പെടെ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.  ഗസ്സ, ദീർഘകാലം ഉപരോധത്തിലായിരുന്നെങ്കിലും, ഭയം നിറഞ്ഞ ഒറ്റപ്പെടലിൽ ജീവിക്കുമ്പോഴും സ്വന്തം മതിലുകൾക്കുള്ളിൽ വലിയൊരളവ് വരെ സുരക്ഷിതമായിരുന്നു. ഇസ്റാഈൽ വ്യോമാക്രമണങ്ങളെയാണ് ആളുകൾ ഭയപ്പെട്ടിരുന്നത്, ക്രിമിനൽ സംഘങ്ങളെയോ അയൽവാസിയുടെ തോക്കിനെയോ ആയിരുന്നില്ല. ഇന്ന്, അധിനിവേശത്തെക്കുറിച്ചുള്ള ഭയവും അകത്തുനിന്നുള്ള ഭയവും ആ ജനതയെ കീഴടക്കിയിരിക്കുന്നു.

---- facebook comment plugin here -----

Latest